പലര്‍ക്കും എണ്ണമയമുള്ള ചര്‍മം ഇഷ്ടമല്ല. എണ്ണമയം അല്ലെങ്കില്‍ ഓയിലി ഫെയ്സ് ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാന്‍ പാടുപെടുന്നവര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മം വില്ലനാണ്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് മുഖക്കുരു വളരെ പെട്ടെന്ന് വരാം. ഇടയ്ക്കിടെ മുഖം കഴുകുന്നത് എണ്ണമയം അകറ്റാന്‍ സഹായിക്കും. ഇതിനായി നല്ലൊരു ഫെയ്സ്വാഷും ഉപയോഗിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം കുറയ്ക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍ ധാരാളമായി കഴിക്കുന്നത് എണ്ണമയം അകറ്റും. മുഖത്തെ എണ്ണമയം അകറ്റാന്‍ ഇതാ ചില ഈസി ടിപ്‌സ്…
രണ്ടു ചേരുവകളും ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് മുഴുവനും പുരട്ടുക, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഇടങ്ങളില്‍. ഇത് 15 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.
നല്ല ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് നല്ലതാണ്. ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നത് അത്യുത്തമമാണ്. രാവിലെയും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനും മുമ്പ് ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയില്‍ ഉല്പാദം തടയാന്‍ സഹായിക്കും.
പഴങ്ങള്‍ അരച്ച് മുഖത്ത് പുരട്ടുന്നതും ഉത്തമമാണ്. ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയ പഴങ്ങാള്‍ അരച്ച് മുഖത്ത് പുരട്ടാന്‍ ശ്രമിക്കുക. എണ്ണമയം കുറയ്ക്കാന്‍ ഇത് അത്യുത്തമമാണ്.
കറ്റാര്‍വാഴയുടെ ജെല്‍ ഒരു മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് പകര്‍ത്തി, അതിലേക്ക് മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15-20 മിനിറ്റു നേരം വയ്ക്കുക. ശേഷം, മുഖം കഴുകി തുടച്ച് വൃത്തിയാക്കുക. ഇത് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.
തേനും മഞ്ഞളും ഒരു പാത്രത്തിലിട്ട് കുഴമ്പ് പരുവത്തില്‍ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും പ്രശ്‌നമുള്ള ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കുക. ഇത് 15-20 മിനിറ്റു നേരം വച്ചതിനു ശേഷം കഴുകിക്കളയുക. ആഴ്ച്ചയില്‍ 3 തവണ ഇത് പുരട്ടാവുന്നതാണ്.
Post Your Comments