പൂനെ: ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും. മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസാതാവന.
ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല.അവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കുമെന്നും അധികാരത്തിലായാലും പ്രതിപക്ഷത്തിലായാലും നേര്‍പാതയിലൂടെ മാത്രം സഞ്ചരിക്കണെന്നും അദ്ദേഹം പറഞ്ഞു. അതിനായി ജനങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകുമെന്ന് ഫഡ്‌നവിസ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഫഡ്‌നവിസ് സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ മാത്രമെ ആ സര്‍ക്കാരിന് ആയുസുണ്ടായിരുന്നുള്ളു. ഒടുവില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലേറുകയും ചെയ്തു .മന്ത്രിസഭ രൂപീകരിക്കാന്‍ മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ആ ക്ഷീണം വരുത്തി വച്ച ആഘാതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്ര എളുപ്പമല്ല എന്നിരിക്കെയാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. മഹാരാഷ്ട്രയില്‍ ഭരണത്തിലെത്താനുള്ള പ്രതീക്ഷകള്‍ ബിജെപി കൈവിട്ടിട്ടില്ലെന്നാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments