ഷഹീന്‍ ബാഗ് സമരത്തിനിടയില്‍ സംഭവിച്ച കുഞ്ഞിന്റെ മരണത്തില്‍ രോഷം പൂണ്ട് സുപ്രീംകോടതി.’നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്, എങ്ങനെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന് സുപ്രീം കോടതി ചോദിച്ചു.കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഷഹീന്‍ ബാഗില്‍, രാപ്പകലില്ലാതെ കൊടുംതണുപ്പില്‍ കഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകള്‍ മൂലം നാലുമാസം പ്രായമായ മുഹമ്മദ് ജഹാന്‍ എന്ന കുഞ്ഞ് മരിച്ചിരുന്നു.
പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടന്ന സമരത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു . ധീരതയ്ക്ക് അവാര്‍ഡ് നേടിയ സെന്‍ ഗുന്‍രതന്‍ സദവര്‍ത്തെ എന്ന 12 കാരിയാണ് കുഞ്ഞുങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസിനു കത്ത് നല്‍കിയത് . ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് .ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദ്യം ഉന്നയിച്ചത്.
ഡല്‍ഹിയില്‍ കനത്ത തണുപ്പ് തുടരുന്നതിനിടെയായിരുന്നു അസുഖം ബാധിച്ചു കുട്ടി മരിച്ചത്. രക്ഷിതാക്കള്‍ക്കൊപ്പമാണ് മുഹമ്മദ് ജഹാന്‍ എന്ന കുട്ടി പ്രതിഷേധത്തിന് എല്ലാ ദിവസവും എത്തിയിരുന്നത്. കൂടാതെ വഴിയടച്ചു സമരം ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. നഗരത്തെ തടസ്സപ്പെടുത്തുന്ന സമരം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു . ഒരു പൊതു പാത ഉപരോധിക്കാന്‍ സമരക്കാര്‍ക്ക് എന്താണ് അധികാരം . സാധാരണ ഇടങ്ങളില്‍ ഇത്തരം സമരം തുടരാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു .
ഒരു നഗരം മുഴുവന്‍ സമരം നടത്താന്‍ എന്താണ് അവകാശമെന്നും കോടതി ചോദിച്ചു . സമരം തുടരാമെന്നും, നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമാകണമെന്നും കോടതി അറിയിച്ചു. ഷഹീന്‍ ബാഗില്‍ നടന്ന പ്രകടനത്തിനെതിരായ ഹര്‍ജികളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് , കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി തീരുമാനിച്ചു
Post Your Comments