തിരുവനന്തപുരം: അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ കെ എം മാണിയ്ക്ക് സ്മാരകം നിര്‍മിക്കാനായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ച എൽഡിഎഫിന്റെ ലക്ഷ്യം വേറെയല്ലെന്ന് റിപ്പോർട്ടുകൾ. ജോസ് കെ മാണിയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനത്തിന് മുതിർന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വം പി ജെ ജോസഫിലേയ്ക്ക് എത്തിയാൽ ജോസ് കെ മാണി യുഡിഎഫ് വിടുമെന്നാണ് എൽഡിഎഫ് കരുതുന്നത്. മാണി ഗ്രൂപ്പിന്‍റെ ചെയര്‍മാൻ പി ജെ ജോസഫാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ ജോസ് കെ മാണി വലിയ പ്രതിസന്ധിയായിരിക്കും നേരിടുന്നത്.
സ്മാരകത്തിനായുള്ള പണം ജോസ് കെ മാണിയ്ക്കുള്ള രാഷ്ട്രീയ വാഗ്ദാനമാണെന്നാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയാല്‍ മികച്ച പരിഗണന ലഭിക്കുമെന്ന സൂചനയും ഉണ്ട്. അതേസമയം അദ്ദേഹം മുന്നണിയോട് വിട പറഞ്ഞേക്കുമെന്ന് മുന്നണിയ്ക്കുള്ളിൽ തന്നെ അഭ്യൂഹങ്ങൾ ഉയരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments