പട്ന : ഗാന്ധി മൈതാനു സമീപം സലിംപുർ അഹ്റയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഏഴു പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പാചകവാതക സിലിണ്ടറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയതാണെന്നാണ് പൊലീസ് പറയുന്നത്. ഒരു വീടിനുള്ളിലായിരുന്നു സ്ഫോടനം.
പരുക്കേറ്റവരെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുത്തുള്ള രണ്ടു വീടുകൾക്കും തകരാറുണ്ടായി.
Post Your Comments