ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കേജ്‌രിവാൾ പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിനെ തുടർന്നാണ് വിമർശനവുമായി കേജ്‌രിവാൾ രംഗത്ത് വന്നത്.
‘തികച്ചു ഞെട്ടലുളവാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ നിരവധി മണിക്കൂറുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തത്?’ – കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിച്ച് രാത്രി വൈകി അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടാറുണ്ട്. എന്നാൽ ദില്ലിയിലെ പോളിംഗ് അവസാനിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെയും ശതമാനക്കണക്ക് വ്യക്തമായിട്ടില്ല. അസാധരണമായ സംഭവമാണെന്നാണ് രാഷ്ട്രീയ കക്ഷികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. അഭിപ്രായ സർവേകളിൽ എഎപി ക്കാണ് മുൻതൂക്കം.
Post Your Comments