Latest NewsNewsIndia

രജനികാന്ത് ഏപ്രിലിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും, പിന്തുണ ആർക്ക്?

ചെന്നൈ : തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ സജീവ രാഷ്ട്രീയ പ്രവേശനം ഏപ്രിലില്‍ ഉണ്ടായേക്കും. നടന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനീകാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമാക്കിയില്ലെങ്കിലും, ടി.ടി.വി.ദിനകരനെതിരായ നടന്റെ നിലപാടിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിജെപിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും, പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയില്ലെന്ന് തമിഴരുവി പറഞ്ഞു.

നിലവിലെ സാഹചര്യം അനുസരിച്ച് പാർട്ടി ഏപ്രിലിൽ ആരംഭിക്കും. പാർട്ടിയുടെ സമ്മേളനം ഓഗസ്റ്റിൽ നടത്താനാണ് പദ്ധതി.  സെപ്റ്റംബർ ആദ്യവാരത്തോടെ തന്റെ രാഷ്ട്രീയ പദ്ധതിയും ആദർശങ്ങളും ജനങ്ങളെ വിശദീകരിക്കാന്‍ സംസ്ഥാന വ്യാപകമായി പര്യടനം ആരംഭിക്കാനാണ് തീരുമാനം. രജനിക്ക് അനുകൂലമായ സാഹചര്യമാണ് തമിഴ്നാട്ടിൽ നിലനിൽക്കുന്നതെന്നും തമിഴരുവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button