Latest NewsNewsInternational

14 കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത കേസില്‍ പാക് കോടതിയുടെ വിചിത്രമായ വിധിന്യായം

കറാച്ചി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്ര വിധിയുമായി പാക് കോടതി. തട്ടിക്കൊണ്ടുപോയ ആള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് സാധുവാണെന്നാണ് കോടതി വിധിച്ചത്. വിവാഹം കഴിക്കുമ്‌ബോള്‍ പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.സിന്ധ് കോടതിയുടേതാണ് ഈ വിചിത്ര ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് പെണ്‍കുട്ടിയെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും നിര്‍ബന്ധമായി വിവാഹംചെയ്യുതയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
സിന്ധ് കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായില്ലെങ്കിലും പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം സാധുവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിനായി 2014ല്‍ ഇവിടെ നിയമം പാസാക്കിയിരുന്നു. പെണ്‍കുട്ടിക്ക് 14 വയസ്സുമാത്രമേയുള്ളൂവെന്ന രേഖകള്‍ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button