തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം മാണിക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെതിരെ വിമർശനവുമായി സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. മുംബൈ കേരളീയ സമാജത്തിന്റെ നവതി അഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണമൊക്കെ സ്ഥാനം പിടിക്കും എന്നാണ് ഞാന്‍ കരുതുന്നത്. വരുംതലമുറയ്ക്ക് കാണുവാനും കണ്ടാസ്വദിക്കുവാനും വേണ്ടി അത്തരം മ്യൂസിയങ്ങള്‍ നമുക്ക് ആവശ്യമുണ്ട്. മലയാളി എങ്ങനെയാണ് ആളുകളെ ആദരിക്കുന്നത്, ആര്‍ക്കാണ് ബഹുമാനം കൊടുക്കുന്നത് എന്ന് തിരിച്ചറിയുവാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments