അംഗങ്ങളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡിന് വേണ്ടിയാണ്. ശനി, ഞായര്‍, ദിവസങ്ങളിലാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. ഒരുപാട് സംഭവവികാസങ്ങളായിരുന്നു ഈ ആഴ്ച ഹൗസിനുളളില്‍ നടന്നത്. ഇതിനെ കുറിച്ച് കൃത്യമായി ചോദിക്കുകയും ചെയ്തു. വളരെ വ്യത്യസ്മായ രീതിയായിരുന്നു ബിഗ് ബോസ് ഇത്തവണ തിരഞ്ഞെടുത്തത്.
രജിത്ത് കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബാക്കി മത്സരാര്‍ഥികള്‍ ഉന്നയിച്ചത്. മഞ്ജു പത്രോസ്, ആര്യ, ജസ്ല, എലീന എന്നിവരും കഴിഞ്ഞ ദിവസത്തെ രജിത് കുമാറിന്റെ ക്യാപ്റ്റന്‍സിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. രജിത് കുമാറിനേയും മഞ്ജു പത്രോസിനേയും കോടതിയ്ക്ക് സമാനമായ കൂട്ടില്‍ കയറ്റി വിസ്തരിക്കുകയും ചെയ്തിരുന്നു. പരസ്പരം രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഇരുവരം ഉന്നയിച്ചത് . ബിഗ് ബിഗ് ബോസില്‍ അനീതി നടത്തതായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ എന്നുള്ള ലാലേട്ടന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു ഹൗസ് ഒരു കോടതിയ്ക്ക് സമാനമായത്. രജിത്തും മഞ്ജുവും വാദ പ്രതിവാദത്തിലും ഏര്‍പ്പെട്ടിരുന്നു.
‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല’ എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞാണ് തുടങ്ങുന്നത്.രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.ലാലേട്ട എനിക്കത് ഓര്‍മ്മയില്ലെന്നാണ് മഞജു ഉത്തരം നല്‍കുന്നത്.
ഓര്‍മയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് അടുത്തുള്ള അളിനോട് ചോദിക്കു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നിങ്ങള്‍ ഒരുപാട് പേര്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ അപ്പോഴും മഞ്ജുവിന് കര്യം മനസ്സിലായിട്ടില്ലായിരുന്നു. വീണ്ടും ഓര്‍മയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ക്ഷുഭിതനാവുകയായിരുന്നു.
സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്ന മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് പറഞ്ഞു കൊണ്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്. ഏറ്റവും ഒടുവല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മഞ്ജു പറഞ്ഞു. ഒടുവില്‍ എല്ലാവരു ചേര്‍ന്ന് നൃത്തം ചെയ്തു കൊണ്ടാണ് ആ പ്രശ്‌നം അവസാനിപ്പിച്ചത്.
ഒടുവില്‍ രഞ്ജിത്തിന്റെ ഊഴമെത്തി. രജിത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറയുകയും ചെയ്തു പാത്രം കഴുകി കൊണ്ട് നില്‍ക്കുമ്‌ബോഴായിരുന്ന മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് വീണതെന്നും നേരത്തെ ഇത് പറയാതെ വിടുകയായിരുന്നു എന്നും ഡോക്ടര്‍ രജിത് കുമാര്‍ പറഞ്ഞു.
Post Your Comments