മാലി: ബിക്കിനി ധരിച്ച് റോഡില്‍ ഇറങ്ങിയ വിനോദ സഞ്ചാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. മാലിദ്വീപിലെ മാഫുഷിയിലാണ് സംഭവം. ബിക്കിനി ധരിച്ച് റോഡിലൂടെ പോകുന്നതിനിടെ യുവതിയെ പൊലീസ് തടയുകയായിരുന്നു. മോശം വസ്ത്രം ധരിച്ച് നടക്കാന്‍ പറ്റില്ലെന്ന് പൊലീസുകാര്‍ പറഞ്ഞതോടെ വാക്കുതർക്കവും ബഹളവുമായി. ഇതിനിടെ ഒരു ടവല്‍ ഉപയോഗിച്ച് പൊലീസുകാര്‍ യുവതിയുടെ ശരീരം മറക്കാന്‍ ശ്രമിക്കുകയും വിലങ്ങണിയിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു.
Read also: പ്രായത്തെ വെറും നമ്പറാക്കി ബുഷ്ഫയറില്‍ ലാറയുടെ വെടിക്കെട്ട് ; വീഡിയോ
അതിനിടയിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി യുവതി നിലവിളിക്കുന്നുണ്ടായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മാലിദ്വീപ് പൊലീസ് കമ്മിഷണര്‍ മുഹമ്മദ് ഹമീദ് രംഗത്തെത്തി.
Post Your Comments