തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാത്തതിന് പിന്നിലുള്ള കാരണം ചർച്ചയാകുന്നു. മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാത്തതിന് കാരണം മദ്യവില വര്‍ധിപ്പിക്കാനുള്ള നീക്കമായാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം നികുതി ഈടാക്കിവരുന്നത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ്. നാളുകളായി മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം മദ്യ കമ്പനികൾ ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരുന്നില്ല. മദ്യത്തിന് നികുതി വര്‍ധിപ്പിച്ചശേഷം വീണ്ടും ബ്രാന്‍ഡുകളുടെ വിലകൂടി വര്‍ധിപ്പിച്ചാല്‍ അത് വന്‍വില വര്‍ധനക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് കരുതലോടെയുള്ള സര്‍ക്കാര്‍ നീക്കമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 212 ശതമാനമാണ് നികുതി. ഇനിയും നികുതി വര്‍ധിപ്പിച്ചാല്‍ അത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നുള്ള വിലയിരുത്തലുമുണ്ട്.
മാര്‍ച്ചില്‍ പ്രഖ്യാപിക്കുന്ന മദ്യനയത്തില്‍ പല കാതലായ മാറ്റങ്ങളുമുണ്ടാകുമെന്ന് സൂചന നല്‍കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങളും. മദ്യവിപണനത്തെ പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ് സര്‍ക്കാര്‍ നയമെന്ന് സൂചന നല്‍കുന്നതാണ് ബജറ്റ്. വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്പാദിപ്പിക്കുന്നതിന് പ്രോത്സാഹനമെന്നനിലയില്‍ പദ്ധതിക്ക് പ്രത്യേക തുകയാണ് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്.
ALSO READ: കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ; കാരണം ഇങ്ങനെ
വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് മൂന്നുകോടിയും വാഴക്കുളത്തും തൃശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍നിന്ന് വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍നിന്നും മറ്റു കാര്‍ഷിക ഉല്പന്നങ്ങളില്നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments