KeralaLatest NewsNews

കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ; കാരണം ഇങ്ങനെ

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് നാട്ടുകാർ. സംസ്‌ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ച നടപടിക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ നാട്ടുകാർ രോഷപ്രകടനം നടത്തിയത്. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ തുടർന്നു രണ്ടു പോസ്റ്റുകളാണ് മന്ത്രി തന്റെ എഫ്ബി പേജിൽ പങ്കുവച്ചത്.

മന്ത്രി പങ്കുവെച്ച ”ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി, ബോട്ട് ലീഗിനും മറ്റു ജലമേളകൾക്കുമായി 20 കോടി”, ഈ രണ്ടു പോസ്റ്റുകൾക്കും താഴെയാണ് തിരുവനന്തപുരത്തെ ജനരോഷം ഉയർന്നത്. കമന്റുകൾക്കു മന്ത്രി മറുപടി നൽകിയിട്ടില്ല. മന്ത്രി ഇന്നു പ്രതികരണം നടത്തുമെന്നാണു കരുതുന്നത്. തൈക്കാട് ഗവ. ഗെസ്റ്റ്ഹൗസിൽ 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്കിലെ കടകംപള്ളിയുടെ പോസ്റ്റിനു താഴെ കണ്ട ചില പ്രതികരണങ്ങൾ

* തിരുവനന്തപുരത്ത് ഉള്ളത് പണ്ട് രാജാവ് ഉണ്ടാക്കിയത് മാത്രമാണു സഖാവേ. പറ്റുമെങ്കിൽ അതെങ്കിലും നന്നായി നോക്ക്

* തലസ്ഥാനത്തിനു 10 കോടി, കൊച്ചിക്ക് 6,000 കോടി. അല്ല സഖാവേ ആ സെക്രട്ടേറിയറ്റു കൂടി വേറെ ഏതെങ്കിലും ജില്ലയിൽ കൊണ്ടു പൊയ്ക്കൂടേ..?

* മറ്റു ജില്ലകളിൽ കോടികളുടെ വികസനം. തലസ്ഥാനത്ത് 5 ഹൈടെക് കോഴിക്കട.

* താങ്ക് യു സാർ. ഇതിനു വേണ്ടിയാണ് ഞങ്ങൾ തലസ്ഥാന ജില്ലക്കാർ ഇത്രയും വർഷം കാത്തിരുന്നത്. ഇതോടെ ‍ഞങ്ങളുടെ എല്ലാ വികസന പ്രശ്നങ്ങളും അവസാനിച്ചു.

* കോഴിക്കട നടത്താൻ കഴക്കൂട്ടം ഭാഗത്ത് ഒരു പാർക്കുകൂടി അനുവദിക്കണം സാർ.

* ഇനിയും വരില്ലേ ഇതുവഴി..? വികസന തള്ളുകളുമായി…?

* തലസ്ഥാനമായ തിരുവനന്തപുരത്തിനു രണ്ടു സോഡയും ഒരു സുഖിയനും തന്നു വാനോളം ഉയർത്തിയതിന് അഭിവാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button