Latest NewsIndiaNews

ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യും നേ​രി​ടു​ന്ന പ്ര​ധാ​ന ​വെ​ല്ലു​വി​ളി ഒന്നു തന്നെ; തീവ്രവാദത്തിനെതിരെ പോ​രാ​ടാ​ന്‍ ഇ​ന്ത്യ സഹായി​ച്ചു​വെ​ന്ന് മ​ഹീ​ന്ദ രാ​ജ​പ​ക്‌​സെ

ന്യൂ​ഡ​ല്‍​ഹി: തീവ്രവാദത്തിനെതിരെയുള്ള പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാ​യ്പ്പോ​ഴും ശ്രീലങ്കയെ ഇന്ത്യ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെന്ന് മ​ഹീ​ന്ദ രാ​ജ​പ​ക്സെ. ഇ​ന്ത്യ​യെ ഒ​രു ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്ത് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച രാ​ജ​പ​ക്സെ​യു​ടെ ​പ്ര​തി​ക​ര​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ്.

ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ശ്രീ​ല​ങ്ക​ന്‍ സ​ര്‍​ക്കാ​ര്‍ സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​ക​രി​ച്ചു. ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യും നേ​രി​ടു​ന്ന പ്ര​ധാ​ന​വെ​ല്ലു​വി​ളി ഭീ​ക​ര​വാ​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല ശ്രീ​ല​ങ്ക​യു​ടെ സു​ര​ക്ഷ​യി​ലും, സ​മൃ​ദ്ധി​യി​ലും ഇ​ന്ത്യ​യ്ക്ക് താ​ത്പ​ര്യ​മു​ണ്ട്. ശ്രീ​ല​ങ്ക​യു​ടെ വി​ക​സ​ന​ത്തി​ല്‍ ഇ​ന്ത്യ ഒ​രു വി​ശ്വ​സ്ത പ​ങ്കാ​ളി​യാ​ണെ​ന്നും സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള യാ​ത്ര​യി​ല്‍ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button