ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലായ്പ്പോഴും ശ്രീലങ്കയെ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്ന് മഹീന്ദ രാജപക്സെ. ഇന്ത്യയെ ഒരു ദീര്‍ഘകാല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച രാജപക്സെയുടെ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്.
ശ്രീലങ്കയിലെ തമിഴ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ശ്രീലങ്കയും ഇന്ത്യയും നേരിടുന്ന പ്രധാനവെല്ലുവിളി ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശ്രീലങ്കയുടെ സുരക്ഷയിലും, സമൃദ്ധിയിലും ഇന്ത്യയ്ക്ക് താത്പര്യമുണ്ട്. ശ്രീലങ്കയുടെ വികസനത്തില്‍ ഇന്ത്യ ഒരു വിശ്വസ്ത പങ്കാളിയാണെന്നും സമാധാനത്തിനും വികസനത്തിനുമുള്ള യാത്രയില്‍ രാജ്യത്തെ സഹായിക്കുന്നത് തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments