ലാഹോർ: ഹിന്ദുക്കളെ പോസ്റ്ററിലൂടെ അപമാനിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി നേതാവിനെ സസ്പെൻഡ് ചെയ്തു. ഇമ്രാൻ ഖാന്‍ നയിക്കുന്ന പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫിന്റെ ലാഹോറിലെ നേതാവായ മിയാൻ അക്രം ഉസ്മാനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 5 ന് രാജ്യത്തുടനീളം ആചരിച്ച കശ്മീർ ഐക്യദാർഢ്യദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്ററിലാണ് മിയാൻ അക്രം ഉസ്മാൻ ഹിന്ദുക്കളെ അപമാനിച്ചത്. ഹിന്ദുക്കളെ വാക്കുകൾ ഉപയോഗിച്ചല്ല ബലപ്രയോഗത്തിലൂടെയാണ് മെരുക്കേണ്ടതെന്നായിരുന്നു പോസ്റ്ററിലെ മുദ്രാവാക്യം.
Read also: പാക് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍: പക്ഷെ പാക്കിസ്ഥാൻ ആവശ്യപ്പെടണം: കേന്ദ്രം
പോസ്റ്ററിൽ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നേതാവിനെ സസ്പെൻഡ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും വിമര്‍ശനം ഉയർന്നതോടെ ഉസ്മാൻ ക്ഷമ ചോദിച്ചു. അതേസമയം പ്രിന്റർക്ക് സംഭവിച്ച പിഴ എന്നാണ് ഉസ്മാന്റെ വിശദീകരണം. മോദിയെ വിമർശിക്കാനാണ് ഉദ്ദേശിച്ചതെന്നും അത് തെറ്റായി ഹിന്ദു എന്നായിപ്പോവുകയായിരുന്നുവെന്നും ഉസ്മാൻ വ്യക്തമാക്കി.
Post Your Comments