Latest NewsNewsInternational

കൊറോണ ബാധിതരെ കണ്ടെത്താന്‍ ചൈന ഉപയോഗിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി : ലോകരാജ്യങ്ങളെ ഞെട്ടിച്ച് മരണം 800 കടന്നു : കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം 35,000ത്തിന് മുകളില്‍

ബീജിംഗ് : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. വൈദ്യശാസ്ത്രത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവില്‍ 25 രാജ്യങ്ങളിലായി 800 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. കൊലയാളി വൈറസ് ബാധിച്ചവരുടെ എണ്ണം 35,000 ത്തിന് മുകളില്‍ കടന്നു.

read also : കൊറോണ: തൃശ്ശൂരിൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ ഏറ്റവും പുതുയ പരിശോധനാ ഫലം പുറത്ത്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് സിസിടിവി കേന്ദ്രത്തില്‍ ഇരുന്ന് സകല മനുഷ്യരെയും അരിച്ച് പെറുക്കിയാണ് ചൈന ഈ അവസരത്തില്‍ കൊറോണ ബാധിതരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സങ്കീര്‍ണവും അത്യന്താധുനികവുമായ സര്‍വെയ്‌ലന്‍സ് സിസ്റ്റമാണ് കൊറോണ ബാധിതരെ കൃത്യമായി കണ്ടെത്തുന്നതിനായി ചൈന നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിതരെ കൃത്യമായി കണ്ടെത്തുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ക്യാമറകളും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തിയുള്ള സിസിടിവി കേന്ദ്രങ്ങള്‍ ചൈന രാജ്യമെങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നേരിയ തോതില്‍ പനിയുള്ളവരെ കൂടി തെരുവുകളില്‍ വച്ച് തിരിച്ചറിയുന്നതിന് ശേഷിയുള്ള ക്യാമറകളാണ് ഇതിനായി ചൈന പ്രയോജനപ്പെടുത്തി വരുന്നത്.

തുടര്‍ന്ന് ഇത്തരക്കാരെ മറ്റുള്ളവരുമായി ഇടപഴകാനാവാത്ത വിധത്തില്‍ ഒറ്റപ്പെടുത്തി താമസിപ്പിക്കുകയാണ് ചെയ്യുന്നത്. കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരാള്‍ ട്രെയിനിലില്‍ കയറിയാല്‍ ഇയാളുടെ സമീപത്ത് ആരെല്ലാമായിരുന്നു ഇരുന്നതെന്ന ലിസ്റ്റ് നല്‍കാന്‍ റെയില്‍വേ സിസ്റ്റത്തിന് സാധിക്കുന്ന വിധത്തിലാണ് ചൈനയില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കൊറോണ ബാധിച്ച് ആദ്യ യുഎസ് പൗരന്‍ വ്യാഴാഴ്ച മരിച്ചുവെന്ന കാര്യം ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.മരിച്ചത് 60 വയസുള്ള ആളാണെങ്കിലും ഇയാളുടെ പേര് വിവരങ്ങള്‍ യുഎസ് ഒഫീഷ്യലുകള്‍ പുറത്ത് വിട്ടിട്ടില്ല.

ചൈനയില്‍ നിന്നും 24 രാജ്യങ്ങളിലേക്ക് പടര്‍ന്ന കൊറോണ ബാധ മൂലം ഇതുവരെയായി 811 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2003ല്‍ ഉണ്ടായ സാര്‍സ് രോഗത്താലുണ്ടായ മരണങ്ങളെയാണിത് മറികടന്നിരിക്കുന്നത്. അന്ന് 774 പേരായിരുന്നു മരിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button