മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം സ്‌ക്രീനില്‍ കണ്ട് കണ്ണീരടക്കാനാകാതെ ബിജെപി നേതാവ് എല്‍.കെ അദ്വാനി .കശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ശിക്കാര-ദ് അണ്‍റ്റോള്‍ഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ്‌സ് എന്ന സിനിമ കണ്ടാണ് അദ്വാനി കണ്ണീരണഞ്ഞത്. 3 ഇഡിയറ്റ്‌സ് അടക്കമുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണിത്.
ചിത്രം അവസാനിച്ച ശേഷം കണ്ണീര്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന,വികാരഭരിതനായിരിക്കുന്ന അദ്വാനിയുടെയും അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന സംവിധായകന്‍ ചോപ്രയുടെയും വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അദ്വാനിക്ക് ചുറ്റും കൂടിനില്‍ക്കുന്ന ആളുകള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും സംവിധായകന്‍ വിനോദ് ചോപ്രയെ അഭിനന്ദിക്കുന്നതും കാണാം. ആശ്വസിപ്പിക്കാന്‍ സമീപത്തെത്തുന്ന ചോപ്രയോട് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം വികാരഭരിതനാകുന്നുണ്ട് അദ്വാനി.
തൊണ്ണൂറുകളിലെ കലാപകാലത്ത് കശ്മീരില്‍ നിന്ന് വീടും നാടും വിട്ട് കൂട്ടപലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ പണ്ഡിറ്റുകളുടെ കഥയാണ് ശിക്കാര. ഇക്കഴിഞ്ഞ ഫെബ്രുവരി 7 നാണ് ശികാര തിയറ്ററുകളിലെത്തിയത്. സംവിധായകന്‍ വിധു ചോപ്രയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments