ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയം നിശ്ചയിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. മാര്‍ച്ചിനകം എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കണ്ണന്‍ ഗോപിനാഥന്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, മാര്‍ച്ച് വരെ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ട്.’
‘അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,’ കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം നിരവധി പേരാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കണ്ണന്‍ ഗോപിനാഥിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ കണ്ണൻ ഗോപിനാഥൻ സംവാദത്തിനു ക്ഷണിച്ചിരുന്നു. എന്നാൽ കണ്ണൻ ഗോപിനാഥൻ അതിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
നവജാത ശിശുക്കളെയും കുട്ടികളെയും സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി
മുന്‍പും നിരവധി രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് കണ്ണന്‍ ഗോപിനാഥന്‍. രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്ത ഷെഹ്‌ല റാഷിദിന്റെ ട്വീറ്റ് 1000 പേര്‍ ഷെയര്‍ ചെയ്യണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ പൗരത്വ നിയമത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യാനെത്തിയ കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments