ബീജിംഗ്: ചൈനാക്കാർ ഈനാംപേച്ചിയെ പിടിച്ചു തിന്നാറുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് അവർ തന്നെയാണ്. ലോകം ആശങ്ക ജനിപ്പിച്ച കൊറോണ ചൈനയില്‍ പടർന്നു പിടിക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകര്‍. ഈനാം പേച്ചിയില്‍ നിന്നും കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസ് ഘടനയുമായി 99 ശതമാനം സാമ്യത കണ്ടതോടെയാണ് ഈ സംശയം ഉയന്നിരിക്കുന്നത്.
എന്നാൽ, നേരത്തേ വൈറസിന്റെ ഉറവിടം പാമ്പാണ് എന്നും വവ്വാലില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴും പരിശോധന തുടരുകയാണ്. 2003 ല്‍ സാര്‍സ് പടര്‍ന്നപ്പോള്‍ 650 പേരാണ് മരണത്തിന് കിഴടങ്ങിയത്. രോഗബാധ മൂലം ചൈനയിലേക്ക് പ്രവേശിക്കാതെ ജപ്പാനിലെ യോക്കോഹോമ തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലിലെ 61 യാത്രക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ ഇന്ത്യാക്കാരും ഉള്ളതായിട്ടാണ് വിവരം.
ചൈനയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 86 പേരായിരുന്നു. ഇതുവരെ മരണം 722 ആയി ഉയര്‍ന്നിരിക്കുകയാണ്. 3399 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയില്‍ 34,500 പേര്‍ കഴിയുമ്ബോഴാണ് ദിവസങ്ങള്‍ കഴിയും തോറും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്നത്. നേരത്തേ ചൈനയില്‍ അനേകര്‍ മരണമടഞ്ഞ സാര്‍സിനേക്കാര്‍ മാരകമായി മാറുകയാണ് കൊറോണ.
ALSO READ: വീണ്ടും കൊറോണ? കാസര്‍കോട് വൈറസ് ബാധ സംശയത്തില്‍ ഒരാൾ കൂടി ആശുപത്രിയിൽ
കാര്‍ണിവല്‍ പ്രിന്‍സസ് ക്രൂയിസസില്‍ 3700 യാത്രക്കാരുണ്ട്. 273 പേര്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന നിരീക്ഷണത്തിലാണ്. അര്‍ജന്റീനയില്‍ നിന്നും ഒരാള്‍, ഓസ്‌ട്രേലിയക്കാരില്‍ നിന്നും കാനഡക്കാരില്‍ നിന്നും അഞ്ചു പേര്‍ വീതവും ജപ്പാനില്‍ നിന്നുള്ള 21 പേര്‍ക്കും ബ്രിട്ടനില്‍ നിന്നും ഒരാളും അമേരിക്കയില്‍ നിന്നും ആറു പേര്‍ക്കുമാണ് കൊറോണ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 19 വരെ കപ്പലിലെ എല്ലാവരുടേയും രക്ത പരിശോധന നടക്കുമെന്നാണ് വിവരം. രോഗബാധയെ തുടര്‍ന്ന് ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഹോങ്കോങ് തീരത്തെ ഒരു കപ്പലില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിട്ടുണ്ട്.
Post Your Comments