ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തകര്‍ന്നാല്‍ നഷ്ടം നികത്താന്‍ നിക്ഷേപകരുടെ പണം ഉപയോഗിക്കാമെന്നതുള്‍പ്പെടെയുള്ള നിയമങ്ങളടങ്ങിയ ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് (എഫ്.ആര്‍.ഡി,ഐ ) ബില്‍ ഇപ്പോഴും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ ബില്ല് എപ്പോള്‍ അവതരിപ്പിക്കുമെന്ന് തീരുമാനമായിട്ടില്ലെന്ന് മന്ത്രി മുംബൈയില്‍ പറഞ്ഞു. നിക്ഷേപകര്‍ക്കിടയില്‍ വ്യാപക ആശങ്കയ്ക്ക് ഇടയാക്കിയ ബില്‍ നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പാസ്സാക്കാനായിരുന്നില്ല.
പ്രതിസന്ധികളിലാകുന്ന ധനകാര്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ബെയില്‍ ഔട്ട് പാക്കേജ് വഴി രക്ഷപ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ നിക്ഷേപകരുടെ പണമെടുത്ത് ബാങ്കുകളുടെയും മറ്റും നഷ്ടം നികത്തുന്ന ബെയില്‍ ഇന്‍ ആണ് ഈ ബില്ലിന്റെ കാതല്‍. അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.പൊതു മേഖല ആസ്തികള്‍ വിറ്റു കിട്ടുന്ന പണം അടിസ്ഥാന സൗകര്യ മേഖല വിപുലമാക്കുന്നതില്‍ നിക്ഷേപിക്കും. ഇത് ദീര്‍ഘ കാല ആസ്തികള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടത്തിലുള്ള പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നത് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ സുതാര്യത കൊണ്ടു വരാനും ലക്ഷ്യമിട്ടാണ്. ഇതിലൂടെ ആസ്തി നിര്‍മിതിയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വലിയ അവസരം നല്‍കും
Post Your Comments