അമൃത്സര്‍•മോഗാ ജില്ലയില്‍ കമിതാക്കള്‍ അവരുടെ അന്ത്യകർമങ്ങൾ ഒരുമിച്ച് നടത്തണമെന്ന് അഭ്യർത്ഥിച്ച് മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ജീവനൊടുക്കി. റാനിയ ഗ്രാമത്തിലെ കനാലിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബഡ്നി ഗ്രാമത്തിൽ നിന്നുള്ളയാളായിരുന്നു. 23 കാരനായ ട്രക്ക് ഡ്രൈവറായ യുവാവ് ചാരിക് ഗ്രാമത്തിൽ നിന്നുള്ളയാളാണെങ്കിലും മുത്തച്ഛനോടൊപ്പം ബദ്‌നിയിൽ താമസിച്ചു വരികയായിരുന്നു.
യുവാവിന്റെ മൊബൈലില്‍ നിന്ന് ഒരു വീഡിയോ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കമിതാക്കള്‍ ജീവനൊടുക്കുന്നതിന് കുറച്ച് മുന്‍പാണ് ഇത് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ഇരുവരും തങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ ഒരുമിച്ച് നടത്തണമെന്നാണ് അവരുടെ അവസാന ആഗ്രഹമെന്നും പറയുന്നു.
യുവാവ് ദളിത് സമുദായത്തിൽ നിന്നുള്ളയാളാണെന്നും പെൺകുട്ടിയുടെ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നതുമായാണ് സൂചന. ഇതാകാം കമിതാക്കളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
അസ്വാഭാവിക മരണത്തിന് കേസെടുത്ത ബഡ്നി കലാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടാമത്തെ കേസിൽ സിങ്കെവാല ഗ്രാമ കാർഷിക മേഖലയിലെ കുഴല്‍ക്കിണര്‍ മോട്ടോർ മുറിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. 21 കാരിയുടെയും 25 വയസുകാരന്റെയും മൃതദേഹങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഇരുവരും ചന്ദ്‌പുരാന ഗ്രാമത്തിൽ നിന്നുള്ളവരാണ്.
വിഷം കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് മോഗ എസ്പി (അന്വേഷണം) ഹരീന്ദർപാൽ സിംഗ് പർമർ പറഞ്ഞു. യുവതി ഒരു വിദ്യാർത്ഥിനിയാണെന്നും പുരുഷൻ ഒരു സെക്യുരിറ്റി സ്ഥാപനത്തിൽ ബൌൺസറായി ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments