ആര്യനാട്: കൊല്ലം ആര്യനാടില്‍ മൂന്നുവയസുകാരനെ കാണാതായി. കുട്ടിയെവിടെയെന്നറിയാതെ ബന്ധുക്കള്‍ നെട്ടോട്ടമോടിയത് മണിക്കൂറുകള്‍. വീടിന്റെ മുക്കും മൂലയുമെല്ലാം അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കണ്ടത്താനായില്ല. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ചെറിയാര്യനാട്ടാണ് സംഭവം.കളിക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്.
ആദ്യം ബന്ധുക്കള്‍ തിരഞ്ഞെങ്കിലും ഫലമുണ്ടാകാഞ്ഞതോടെ നാട്ടുകാരും ഒപ്പംകൂടി. ഇതിനിടെ ആര്യനാട് പൊലീസും വീട്ടിലെത്തി.വിവരം വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. എന്നിട്ടും കുട്ടിയെ കണ്ടത്താനായില്ല. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇനി ആരേലും തട്ടിക്കൊണ്ട് പോയോ. വീട്ടുകാരും നാട്ടുകാരുമെല്ലാം ആകെ പരിഭ്രാന്തരായി നടക്കാന്‍ തുടങ്ങി. ഒടുവില്‍ കുഞ്ഞിനെ കണ്ടെത്തി. എങ്ങനെ എന്നല്ലേ. അലമാരയില്‍ പരിശോധന നടത്തുന്നതിനിടെ കുരുന്നിനെ കണ്ടെത്തി.
സംഭവം എങ്ങനെ എന്നല്ലേ, കളിക്കാന്‍ കയറിയ കുഞ്ഞ് ഇതിനുള്ളില്‍ ഇരുന്ന് കുഞ്ഞ് ഉറങ്ങിപ്പോയി. വീട്ടുകാര്‍ആദ്യം അലമാരയ്ക്കുള്ളില്‍ നോക്കിയെങ്കിലും വസ്ത്രം വീണ് കിടന്നതിനാല്‍ കുഞ്ഞിനെ കാണാനായില്ല. പന്നീട് സംശയം തോന്നി നോക്കിയപ്പോഴാണ് അലമാരയ്ക്കുള്ളില്‍ ഇരുന്നു ഉറങ്ങുന്ന കുട്ടിയെ കണ്ടത്തിയത്.
Post Your Comments