Latest NewsNewsIndia

ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മൂല്യം പൂജ്യമാണ്, നിക്ഷേപങ്ങളെല്ലാം തകര്‍ന്നു : അനില്‍ അംബാനി

ലണ്ടൻ : എന്റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മൂല്യം പൂജ്യമാണെന്ന് അനില്‍ അംബാനി. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നേരിടുവേയാണ് അനിൽ അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാന്‍ എന്‍റെ കൈയില്‍ മതിയായ സ്വത്തുക്കളില്ലെന്ന് അനില്‍ അംബാനി അറിയിച്ചു.

കോടതി നടപടികള്‍ ഒഴിവാക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അടുത്ത ആറാഴ്ചക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ അടയ്ക്കണമെന്ന് ലണ്ടന്‍ കോടതി ജഡ്ജി ഡേവിഡ് വാക്സ്മാന്‍ നിര്‍ദേശം നല്‍കി. അനില്‍ അംബാനിക്കെതിരെ മൂന്ന് ചൈനീസ് വന്‍കിട ബാങ്കുകളാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. 2012ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന് 925 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയെന്നും എന്നാല്‍ തിരിച്ചടവ് മുടങ്ങിയെന്നും പരാതിയിൽ പറയുന്നു.

Also read : എക്സിറ്റ് പോള്‍ ഫലങ്ങള്‍; ബി.ജെ.പി അടിയന്തരയോഗം വിളിച്ചു,​ സ്ട്രോംഗ് റൂമുകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ കെജ്‌രിവാളിന്റെ നിര്‍ദ്ദേശം

അനില്‍ അംബാനിക്ക് അടയ്ക്കാന്‍ കഴിയാത്ത തുക അദ്ദേഹത്തോട് ആവശ്യപ്പെടരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ റോബര്‍ട്ട് ഹോവ് കോടതിയിൽ വാദിച്ചു. വലിയ തുക വായ്പയെടുത്ത് രക്ഷപ്പെടാനാണ് അനില്‍ അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം നിർദേശത്തിനെതിരെ ഇതിനെതിരെ അപ്പീലിന് പോകുമെന്നു അനില്‍ അംബാനി അറിയിച്ചു. അതേസമയം അതിസമ്പന്നരായ അംബാനി കുടുംബം മുന്‍ കാലങ്ങളില്‍ പരസ്പരം സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ഇത്തരം സഹായങ്ങൾ ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അനില്‍ അംബാനിയുടെ സഹോദരൻ മുകേഷ് അംബാനി. 56.5 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button