കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള നാല് പേര് ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. ഇയാള്‍ക്കൊപ്പം പുറത്തു പോയ പെണ്‍കുട്ടി മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പിറ്റേന്ന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഏക്ബാല്പോര് പൊലീസ് സ്റ്റേഷനില്‍ കുടുംബം മറ്റൊരു പരാതി നല്‍കുകയും ചെയ്തു. പ്രതികളിലൊരാള്‍ക്കൊപ്പം പെണ്‍കുട്ടി പര്‍ണശ്രീ എന്ന സ്ഥലത്തേയ്ക്ക് പോയതായി പരാതിയില്‍ പറയുന്നു. അവിടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കൊപ്പം മദ്യപിക്കുകയും തുടര്‍ന്ന് ഏക്ബാല്പൂരിലെ മറ്റൊരു വീട്ടിലെത്തി. അവിടെ പ്രതികളില്‍ രണ്ടുപേര്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വഷണം നടത്തി വരികയാണ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സയിദ് വഖാര്‍ റാസ പറഞ്ഞു.
Post Your Comments