Latest NewsIndiaNews

കാശി വിശ്വനാഥ ക്ഷേത്രം: പള്ളിയുടെ ഭാഗങ്ങള്‍ പൊളിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിംസംഘടനകള്‍ നല്‍കിയ സ്റ്റേ അപേക്ഷ തള്ളി

വാരണാസി : ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് പള്ളി നിര്‍മ്മിച്ച് സ്ഥലത്ത് സര്‍വ്വെ നടത്താമെന്ന് കോടതി ഉത്തരവ് , പള്ളിയുടെ ഭാഗങ്ങള്‍ പൊളിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിംസംഘടനകള്‍ നല്‍കിയ സ്റ്റേ അപേക്ഷ തള്ളി. . കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് ഗ്യാന്‍ വാപ്പി പള്ളി നിര്‍മ്മിച്ച സ്ഥലത്താണ് സര്‍വ്വെ നടത്താന്‍ വാരാണസി അതിവേഗ കോടതി ഉത്തരവിട്ടിരിക്കുന്നത് . സര്‍വ്വെ നടത്തുന്നത് തടയണമെന്നും സ്റ്റേ തുടരണമെന്നും ആവശ്യപ്പെട്ട് അഞ്ജുമാന്‍ ഇന്റസാമിയ ബനാറസും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജി കോടതി തള്ളി .

കാശി വിശ്വനാഥ് ക്ഷേത്രം , അഞ്ജുമാന്‍ ഇന്റസാമിയ ബനാറസ്, യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ ഉള്‍പ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം . ഈ കേസില്‍ നടപടികള്‍ മാറ്റിവയ്ക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും അഞ്ജുമാന്‍ ഇന്റജാമിയ ബനാറസും വഖഫ് ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഈ വാദം കോടതി തള്ളി .

പുരാവസ്തു സര്‍വേയുടെ ആവശ്യകതയെക്കുറിച്ചുള്ള വാദം അടുത്ത തവണ കേള്‍ക്കാമെന്നും കോടതി അറിയിച്ചു . പ്ലെയ്‌സ് ഓഫ് വര്‍ക്ക്ഷിപ്പ് സ്പെഷ്യല്‍ പ്രൊവിഷന്‍ ആക്റ്റ് 1991 ന്റെ അടിസ്ഥാനത്തിലാണ് സ്യൂട്ട് തീര്‍പ്പാക്കേണ്ടതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു . കാശി വിശ്വനാഥ ക്ഷേത്രത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജേന്ദ്ര പ്രതാപ് പാണ്ഡെയാണ് കോടതിയില്‍ ഹാജരായത് .

1998 സെപ്റ്റംബര്‍ 23 ന് റിവിഷന്‍ കോടതിയുടെ തീരുമാനവും കാശി ക്ഷേത്രത്തിനു അനുകൂലമായിരുന്നു . എന്നാല്‍ ഇതിനെതിരെ അഞ്ജുമാന്‍ ഇന്റസാമിയ ബനാറസ്, യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ ഹൈക്കോടതിയില്‍ ആര്‍ട്ടിക്കിള്‍ 226 അനുസരിച്ച് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി റിവിഷന്‍ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു . എന്നാല്‍ വിചാരണ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നില്ല . ഇതുമായി ബന്ധപ്പെട്ട് മറ്റ് ഉത്തരവുകളും ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button