കൊൽക്കത്ത : തകർപ്പൻ ജയവുമായി എടികെ. സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷയെ തോൽപ്പിച്ചത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു, രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ റോയ് കൃഷ്ണയുടെ കാലിൽ നിന്നും പിറന്ന ഹാട്രിക് ഗോളിലൂടെ (49, 60, 63) എടികെ വിജയം നേടുകയായിരുന്നു. 67-ാം മിനുറ്റില്‍ മാനുവലാണ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടിയത്.
A @RoyKrishna21 masterclass seals @ATKFC's place in the semi-finals ?#ATKOFC #HeroISL #LetsFootball pic.twitter.com/Av91EOIq0M
— Indian Super League (@IndSuperLeague) February 8, 2020
16 മത്സരങ്ങളില്‍ എടികെയുടെ പത്താം ജയമാണിത്. 33പോയിന്റ് നേട്ടത്തിൽ എഫ്സി ഗോവയെ പിന്നിലാക്കി നഷ്ടപെട്ട ഒന്നാം സ്ഥാനം തിരികെപിടിച്ചു. തോൽവിയോടെ 21 പോയിന്റുമായി ആറാംസ്ഥാനത്ത് തുടരുന്ന ഒഡീഷയുടെ പ്ലേ ഓഫ് സാധ്യതകൾ വിദൂരമായി. പതിനഞ്ച് മത്സരങ്ങളില്‍ എട്ട് ജയവും 28 പോയിന്റുമുള്ള ബെംഗളൂരു എഫ്സിയാണ് മൂന്നാംസ്ഥാനത്ത്.
#ATKOFC exploded into life in the second half ?#HeroISL #LetsFootball pic.twitter.com/H9Vs38mA81
— Indian Super League (@IndSuperLeague) February 8, 2020
There's no doubt about who the #ATKOFC Hero of the Match is…..it's none other than @RoyKrishna21 ?#HeroISL #LetsFootball pic.twitter.com/jJJrH3VkTP
— Indian Super League (@IndSuperLeague) February 8, 2020
കഴിഞ്ഞ ദിവസത്തെ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരുകൂട്ടർക്കും ഒരു ഗോൾ പോലും നേടാനായില്ല, നേരത്തെ തന്നെ പ്ലേ ഓഫ് സാധ്യതകൾ നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് ആശ്വാസ ജയം നേടിയാണ് കഴിഞ്ഞ ദിവസമിറങ്ങിയത്. നോർത്ത് ഈസ്റ്റിനും സമാന അവസ്ഥ തന്നെ. പട്ടികയിൽ 15പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടും,12 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഒൻപതും സ്ഥാനത്താണ്
Post Your Comments