കൊച്ചി: കൃതിയുടെ രണ്ടാം ദിനം തന്നെ വായനക്കാരന്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശകനായി എത്തി. കൃതിയിലെ ഓരോ സ്റ്റാളും ചുറ്റി നടന്നു കണ്ട ഗവര്‍ണര്‍ തന്നെ അനുഗമിച്ച സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ‘കൃതിയുടെ മൂന്നാം പതിപ്പ് സന്ദര്‍ശിക്കാനായത് എന്തൊരു സന്തോഷം’ (What a pleasure to visit Krithi 3rd edition) എന്ന് സന്ദര്‍ശകപുസ്തകത്തില്‍ കുറിയ്ക്കാനും അദ്ദേഹം മറന്നില്ല. വിദ്യാര്‍ത്ഥികളെ കൃതി സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ വാങ്ങിപ്പിക്കാനും പ്രേരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍ എഴുതി. വായനയുടെ സംസ്‌കാരത്തെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ കൃതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.
Read also: മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കരാർ നിയമനം
സാഹിത്യകാരന്മാര്‍ രൂപീകരിച്ച, 75 വര്‍ഷം പൂര്‍ത്തിയാക്കിയ, സഹകരണ സംഘം നിലവിലുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഗവര്‍ണര്‍ പ്രതികരിച്ചു. മലയാളത്തിനപ്പുറം മറ്റ് ഇന്ത്യന്‍ ഭാഷകളിലെ രചനകള്‍ക്കും സാഹിത്യോത്സവത്തില്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നതും അഭിനന്ദനാര്‍ഹമായ കാര്യമാണ്.
രണ്ടാം ദിനമായ ഇന്നലെ 30,000-ത്ത്ിലേറെ ആളുകളാണ് കൃതി സന്ദര്‍ശിക്കാനെത്തിയതെന്ന് സംഘടാകരായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അറിയിച്ചു. നാളെയും വന്‍തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏറെ ചൂടുള്ള രാപ്പകലുകള്‍ക്കൊടുവില്‍ അടുപ്പിച്ച് രണ്ടു ദിവസം പെയ്ത രാത്രിമഴയുമായെത്തിയ കൃതി വലിയ ആവേശമാണ് നഗരവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദിവസേന വൈകീട്ട് അരങ്ങേറുന്ന കലാപരിപാടികളും കൂടിയാവുമ്പോള്‍ രാത്രി വൈകിയും നഗരത്തെ സജീവമാക്കുന്ന മതേതര ഉത്സവമായി മാറിയിരിക്കയാണ് കൃതി. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പുസ്തകമേളയുടെ പ്രവര്‍ത്തന സമയം.
Post Your Comments