Latest NewsKeralaNews

ആരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ സംസ്ഥാന ബജറ്റ് . കൊറോണ ഭീതിയുടെ നിഴലില്‍ നില്‍ക്കുന്ന സംസ്ഥാനമായിട്ടും ആരോഗ്യ മേഖലയില്‍ കാര്യമായ നീക്കിയിരിപ്പുണ്ടാകാതെ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. കെഎസ്ഡിപിയില്‍ 40 കോടിയുടെ ബീറ്റാലാക്ടം പ്ലാന്റ് ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും, അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട മരുന്നുകളുടെ നിര്‍മാണം ആരംഭിക്കും എന്നീ രണ്ട് പ്രഖ്യാപനങ്ങള്‍ ഒഴിച്ചാല്‍ ബജറ്റില്‍ ആരോഗ്യമേഖലക്കായി നീക്കിയിരിപ്പ് ഒന്നും ഉണ്ടായില്ല.

Read Also : ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയില്‍ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റ് : സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

നിപ്പ വൈറസിന് പിന്നാലെ കൊറോണ വൈറസ് ബാധയുടെ നിഴലില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. കഴിഞ്ഞ ബജറ്റില്‍ ആരോഗ്യമേഖലക്കായി 4000 കോടി രൂപ നീക്കി വെച്ചിരുന്നു.എന്നാല്‍ പ്രഖ്യാപിച്ച 4000 കോടി രൂപ എങ്ങനെ എവിടെ ചിലവാക്കിയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സംസ്ഥാനത്തെ ആശുപത്രികളുടെ വികസനത്തിനോ, ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനോ ബജറ്റില്‍ തുക നീക്കിവെച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button