KeralaLatest NewsNews

കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം …. സംവിധായകന്‍ ആഷിക് അബുവിന്റെ ‘ എന്റെ വക അഞ്ഞൂറ് ‘ എന്ന കുറിപ്പുമായി കോര്‍ത്തിണക്കി പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എ

തിരുവനന്തപുരം : കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം …. പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എയുടെ കുറിപ്പ്. അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ പേരില്‍ സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ ബാര്‍ കോഴ ആരോപണം കേരള രാഷ്ട്രീയത്തില്‍ കത്തിനിന്ന കാലത്തെ ചില ഓര്‍മ്മകളുമായി കോര്‍ത്തിണക്കിയാണ് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘5 കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ?’- എന്നതാണ് ബല്‍റാമിന്റെ കുറിപ്പ്. ബാര്‍ കോഴ ആരോപണം കേരള രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായ ആഷിക് അബു പങ്കുവെച്ച പോസ്റ്റാണ് ബല്‍റാം കുത്തിപ്പൊക്കിയിരിക്കുന്നത്.’അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’- എന്ന ആഷിക് അബുവിന്റെ കുറിപ്പ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button