കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കൊപ്പമെത്തുന്ന യുവാക്കള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ ഫോട്ടോയെടുക്കുന്നതായി പരാതി. മെബൈല്‍ ഫോണില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നത് പതിവാക്കിയതോടെ ജീവനക്കാരികളുടെ ശ്രദ്ധയില്‍പ്പെട്ടതോടയൊണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പലപ്പോഴും ജീവനക്കാരികള്‍ അറിയാതെയാണ് ഇവര്‍ ഫോട്ടോ പകര്‍ത്തുന്നത്.
ജീവനക്കാരികളുടെ ശ്രദ്ധയില്‍പ്പെട്ടാലോ, ഫോണ്‍ പരിശോധിച്ച് ഫോട്ടോയും വീഡിയോയും ഡിലീറ്റ് ആക്കിട്ട് പറഞ്ഞ് വിടലാണ് പതിവ്. എന്നാല്‍ ഇവര്‍ പരാതിപ്പെടാന്‍ തയ്യാറാകത്തതിനാല്‍ പോലീസിനും നടപടിയെടുക്കാന്‍ കഴിയുന്നില്ല.
കഴിഞ്ഞ ദിവസം ഒരു യുവാവ് വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരി പിടികൂടിയിരുന്നു.സംഭവത്തെ തുടര്‍ന്ന് ഇയാളെ അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയതിന് ശേഷവും ഇയാള്‍ ജീവനക്കാരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു.
ഇതോടെ സംഭവം അറിഞ്ഞ് പോലീസ് എയ്ഡ് ഡ്യൂട്ടിയിലിണ്ടായിരുന്ന സിപിഒ ചോദിച്ചെങ്കിലും ഇയാളെ അസഭ്യം പറയുകയായിരുന്നു. ഇതിന്റെ പേരില്‍ ഇയാളെ അറ്‌സറ്റ് ചെയ്യാന്‍ നീക്കമുണ്ടായെങ്കിലും രോഗിയുടെ നില വഷളായതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലും മെഡിക്കല്‍ കോളേജ് പരിസരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് ചിത്രം പകര്‍ത്തുന്നതില്‍ നിയന്ത്രണം നില നില്‍ക്കെയാണ് യുവാക്കളുടെ ഫോട്ടായെടുക്കല്‍ പതിവാകുന്നത്.
Post Your Comments