Latest NewsNewsIndiaInternational

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് പരിശീലനം; ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന് ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ്. പാകിസ്ഥാനിലെ ബാലാക്കോട്ടിലാണ് 27 ഭീകരര്‍ക്ക് പരിശീനം നല്‍കുന്നത്. ജെയ്ഷ ഇ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഭീകരര്‍ക്ക് ബലാകോട്ടില്‍ പരിശീലനം നല്‍കുന്നത്. ഈ ആഴ്ച പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള നടപടികള്‍ സ്വീകരിക്കും. അതിനാല്‍ അതിര്‍ത്തിയിലെ സുരക്ഷ കര്‍ശ്ശനമാക്കാനും ഇന്റലിജെന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരിശീലനം പൂര്‍ത്തീകരിക്കുന്നവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ജെയ്ഷ ഇ മുഹമ്മദിന്റെ തീരുമാനം. പരിശീലനം നേടുന്ന ഭീകരരില്‍ എട്ട് പേര്‍ പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ളവരാണ് ബാക്കി 19 പേര്‍ പാക്കിസ്ഥാന്‍ സ്വദേശികളുമാണ്. മൂന്ന് അഫ്ഗാനിയും ഒരു പാക്കിസ്ഥാനിയും ഒരു പഞ്ചാബിയുമടങ്ങുന്ന അഞ്ചുപേരാണ് ഇവര്‍ക്ക് പരിശീനം നല്‍കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു. 300ല്‍ അധികം ഭീകരരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button