ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ജന്മനാടായ ഹാസനിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന രണ്ടു യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി പണവും മറ്റു വസ്തുക്കളും കവര്‍ച്ചയ്ക്കിരയായതായി പരാതി. ബെംഗളൂരുവില്‍ സോഫ്ട്‌വെയര്‍ എന്‍ജീയര്‍മാരായ ലൂയിസ്, കുമാര്‍ എന്നിവരാണ് കുനിഗല്‍ ബൈപ്പാസിനു സമീപം രാത്രി ഒന്‍പതുമണിയോടെ തട്ടിപ്പിനിരയായത്.
രണ്ടു മണിക്കൂറിലധികം കാത്തുനിന്നിട്ടും ബസ് വരാത്തതിനെ തുടര്‍ന്ന് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ആലോചിക്കുമ്പോഴാണ് കാറിലെത്തിയ നാലംഗ സംഘം തങ്ങള്‍ ഹാസന്‍ വഴിയാണ് പോകുന്നതെന്നും അവിടെ ഇറക്കാമെന്നും പറഞ്ഞ് സമീപിച്ചത്. പിന്നീട് ഒട്ടും ചിന്തിക്കാതെ അവര്‍ക്കൊപ്പം കാറില്‍ കയറി. ഏകദേശം അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷം കാര്‍ മെയിന്‍ റോഡില്‍ നിന്ന് ചെറിയ റോഡിലേക്ക് തിരിക്കുകയും കാറിലുണ്ടായിരുന്നവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. ജീവന് ഭീഷണിയാണെന്ന് തോന്നിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പണവും വാച്ചും മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണ ബ്രേസ്ലെറ്റും ലാപ്‌ടോപ്പുകളും സംഘത്തിലുള്ളവര്‍ക്ക് നല്‍കുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും യുവാക്കള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ കെആര്‍ പുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈയ്യില്‍ നിന്ന് മോഷണമുതല്‍ കണ്ടെത്തിയിട്ടില്ല. സംഘത്തിലെ മറ്റൊരാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments