ഫുട്ബോള്‍ ലോകം ഖത്തര്‍ ലോകകപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല ലോകകപ്പ് പോരാട്ടത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ പതിവുപോലെതന്നെ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. എന്നാല്‍ കളികളത്തില്‍ ഏതൊക്കെ ടീമുകളാവും തങ്ങള്‍ക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക എന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീല്‍ താരം നെയ്മര്‍.
നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സും യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയവും ഇംഗ്ലണ്ടും കനത്ത വെല്ലുവിളിയാകും ഉയര്‍ത്തുക എന്നു നെയ്മര്‍ പറഞ്ഞു. ലാറ്റിനമേരിക്കയില്‍ നിന്നു തന്നെയുള്ള ചിരവൈരികളായ അര്‍ജന്റീന ഖത്തറിലും തങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയാകും ഉയര്‍ത്തുക എന്നും നെയ്മര്‍ പറഞ്ഞു.
ഖത്തര്‍ ലോകകപ്പിനുവേണ്ടിയുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഫിഫാ ഡോട്കോമിനോട് സംസാരിക്കുകയായിരുന്നു നെയ്മര്‍. പരിചയ സമ്പന്നരും ഒപ്പം യുവനിരയുമടങ്ങിയ ബ്രസീലിന് ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാകുമെന്നും നെയ്മര്‍ പറഞ്ഞു. ഇപ്പോള്‍ പരിക്കേറ്റ് വിശ്രമത്തിലാണ് താരം എന്നാലും ബ്രസീലിന്റെ യുവനിര ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. നേരത്തെ ബ്രസീലിന്റെ യുവനിരയെ പുകഴ്ത്തി നെയ്മര്‍ രംഗത്ത് വന്നിരുന്നു.
Post Your Comments