Latest NewsNewsIndia

27 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: ഫെബ്രുവരി നാലിന് 27 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ വക്കോള പോലീസ് അറസ്റ്റ് ചെയ്തു. സുനിൽ കടം (28), സന്ദീപ് ഡോണ്ടെ (30) എന്നിവരാണ് പിടിയിലായത്. സാന്റാക്രൂസ് ഈസ്റ്റിൽ ഒരു ചാളിലാണ് സംഭവം. പ്രതികളിലൊരാൾ റോഡരികിൽ താമസിച്ചിരുന്ന യുവതിയെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി കുറ്റകൃത്യം ചെയ്ത ശേഷം വീട് പൂട്ടിയിട്ട ശേഷം ഇരുവരും താനെയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

സുനിലിന്റെ റൂംമേറ്റ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ രക്തസ്രാവവും കണ്ടെത്തി. തുടര്‍ന്ന് റൂംമേറ്റ് അയൽവാസികളെ അറിയിക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരയെ ലൈംഗികമായി പീഡിപ്പിച്ചതായും ഇരുവരും ഓടിപ്പോകുന്നതിന് മുമ്പ് പുകവലിച്ചിരുന്നതായും സ്ഥിരീകരിച്ചു.

പ്രതികള്‍ ദിവസ വേതന തൊഴിലാളികളാണ്. റോഡരുകില്‍ താമസിച്ചിരുന്ന ഇരയ്ക്ക് മദ്യപാനശീലമുണ്ടായിരുന്നു. പീഡനത്തിനിടെ നിലവിളിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ഇര ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് മുംബൈ പോലീസ് വക്താവ് ഡിസിപി പ്രണയ് അശോക് പറഞ്ഞു. 302 (കൊലപാതകം), 376 (ബലാത്സംഗം), 376 (ഡി) (കൂട്ട ബലാത്സംഗം) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും ഐപിസി സെക്ഷൻ പ്രകാരം കസ്റ്റഡിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button