മുംബൈ: എന്‍സിപി പ്രസിഡണ്ട് ശരദ് പവാര്‍ അധ്യക്ഷനായ സ്ഥാപനത്തിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. വസന്ത്ദാതാ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ട്രസ്റ്റിനാണ് ഉദ്ധവ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. നാമമാത്രമായ തുകയ്ക്കാണ് ഈ കൈമാറ്റം നടന്നിരിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന സീഡ് ഫാമിനു വേണ്ടി ഏറ്റെടുത്ത ഭൂമിയാണിത്. സംസ്ഥാന റെവന്യൂ വകുപ്പും ധനകാര്യ വകുപ്പും ഉയര്‍ത്തിയ എതിര്‍പ്പുകളെ മറികടന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. സംസ്ഥാന അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശവും ഈ കൈമാറ്റത്തിന് എതിരായിരുന്നു. 51 ഹെക്ടര്‍ ഭൂമിയുണ്ട് ഇത്. 10 കോടി രൂപയെങ്കിലും മതിപ്പുവില വരുന്ന ഭൂമിയാണിത്. ജാല്‍നയിലെ പത്താര്‍വാല വില്ലേജില്‍ പെടുന്നതാണ് ഈ ഭൂമി.
പഞ്ചസാര ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ട്രസ്റ്റ് ഭൂമി ആവശ്യപ്പെട്ടത്. ഭൂമി അനുവദിച്ച റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെയാണ്. 975ല്‍ പ്രദേശത്തെ സഹകാരി പഞ്ചസാര വ്യവസായികള്‍ രൂപം നല്‍കിയ ഒരു ട്രസ്റ്റാണ് വസന്ത്ദാതാ. പഞ്ചസാരയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചില വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഇതിന്റെ കീഴില്‍ നടക്കുന്നു. ഈ ട്രസ്റ്റിന്റെ ചയര്‍മാന്‍ ശരദ് പവാറാണ്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, എക്സൈസ് മന്ത്രി ദിലീപ് വാല്‍സ് പാട്ടീല്‍, ധനമന്ത്രി ജയന്ത് പാട്ടീല്‍, റവന്യൂ മന്ത്രി ബാലാസാഹെബ് തോറോട്ട് എന്നിവര്‍ ട്രസ്റ്റികളാണ് ഈ സ്ഥാപനത്തില്‍. ഗവേണിങ് കൗണ്‍സിലില്‍ എന്‍സിപി മന്ത്രി രാജേഷ് തോപെ, കോണ്‍ഗ്രസ്സിന്റെ സതേജ് പാട്ടീല്‍ എന്നിവരുമുണ്ട്.
Post Your Comments