Latest NewsUAENewsInternationalGulf

2016 ൽ ദുബായി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച സംഭവത്തിലെ അന്വേഷണ റിപ്പോ‌ർട്ട് പുറത്ത്

2016 ൽ ദുബായി വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം നടത്തിയ സംഘത്തിന്‍റെ കണ്ടെത്തലുകൾ പുറത്ത്. എഞ്ചിൻ സെറ്റിംഗ്സ് പരിശോധിക്കുന്നതിൽ പൈലറ്റുമാർ പരാജയപ്പെട്ടതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇനി ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പൈലറ്റുമാർക്ക് മികച്ച പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. അവരെ വിലയിരുത്താനുള്ള സംവിധാനമൊരുക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച യു എ ഇ യുടെ ജനറൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ഇങ്ങനെ പറയുന്നത്.

തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് പറന്ന വിമാനമാണ് ക്രാഷ് ലാൻഡ് ചെയ്തതും ഉടൻ തന്നെ തീപിടിച്ചതും. 2016 ഓഗസ്റ്റ് 3 നായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്ത് എത്തിയതിന് ശേഷമായിരുന്നു വിമാനത്തിന് തീപിടിച്ചത്.

വിമാനം ലാൻഡ് ചെയ്യുന്നതിനു മുമ്പായി എൻജിൻ പ്രവർത്തിപ്പിക്കുന്നതിൽ പൈലറ്റുമാർക്ക് വന്ന പിഴവാണ് അപകടകാരണമായത്. അന്വേഷണം നടത്തിയതിൽ നിന്ന് വ്യക്തമാകുന്നത് ഇത്തരമൊരു സാഹചര്യം വന്നാൽ നേരിടാനുള്ള മതിയായ പരിശീലനം പൈലറ്റുമാർ നേടിയിരുന്നില്ല എന്നാണ്.

ഗ്രൗണ്ട് ലാൻഡിംഗ് നടത്തുമ്പോൾ എൻജിൻ പ്രവർത്തിപ്പിക്കേണ്ട രീതിയിലായിരുന്നില്ല പൈലറ്റുമാർ ഈ വിമാനത്തിന്‍റെ എൻജിൻ പ്രവർത്തിപ്പിച്ചത്. ഇതാണ് വിമാനം ഇടിച്ച് ഇറങ്ങാനുണ്ടായ സാഹചര്യം. കൂടുതൽ മികച്ച പരിശീലനവും വിലയിരുത്തലുകളും നടത്തി പൈലറ്റുമാരെ മികവുള്ളവരാക്കി മാറ്റുകയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button