കേരളം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. എന്നാല്‍ ആ അളവിലുള്ള സാമ്പത്തിക അച്ചടക്കം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലെന്നും ചെലവിന്റെ പ്രയോറിറ്റി തീരുമാനിക്കുന്നതില്‍ ഒട്ടുമില്ലെന്നും ആഡംബരത്തിനും ദുര്‍ചെലവിനും കുറവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു
കിഫ്ബി കിഫ്ബി എന്നു ധനമന്ത്രി ഇടക്കിടെ പറയുന്നത്, പണത്തിനു കുറവില്ല എന്നു കാണിക്കാനാണ്. എന്നാല്‍ കടം കയറി മൂക്കറ്റമായ, ഭാവിയില്‍ നിന്ന് കടമെടുക്കുന്ന പരിപാടിയാണ് കിഫ്ബി. താല്‍ക്കാലിക ആശ്വാസമാണെങ്കിലും ദീര്‍ഘകാലത്തേക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കേരളം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ ആ അളവിലുള്ള സാമ്പത്തിക അച്ചടക്കം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കാണാനില്ല. ചെലവിന്റെ പ്രയോറിറ്റി തീരുമാനിക്കുന്നതില്‍ ഒട്ടുമില്ല. ആഡംബരത്തിനും ദുര്‍ചെലവിനും കുറവില്ല. ട്രഷറി അടയ്ക്കാതെ കൊണ്ടുപോകുന്നത് ധനകാര്യമന്ത്രിയുടെ എന്തോ മാജിക്കോ സര്‍ക്കസോ തന്നെയാണ്.
കിഫ്ബി കിഫ്ബി എന്നു ധനമന്ത്രി ഇടക്കിടെ പറയുന്നത്, പണത്തിനു കുറവില്ല എന്നു കാണിക്കാനാണ്. എന്നാല്‍ കടം കയറി മൂക്കറ്റമായ, ഭാവിയില്‍ നിന്ന് കടമെടുക്കുന്ന പരിപാടിയാണ് കിഫ്ബി. താല്‍ക്കാലിക ആശ്വാസമാണെങ്കിലും ദീര്‍ഘകാലത്തേക്ക് ദോഷം ചെയ്യും.
മറുനാടന്‍ തൊഴിലാളികള്‍ക്ക് ഈ ബജറ്റില്‍ എന്തുണ്ട്? ഭരണഘടനാ സാക്ഷരതയും പാരിസ്ഥിതിക സാക്ഷരതയും സംരംഭകത്വ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്തൊക്കെ എന്നാണ് ഞാന്‍ ഉറ്റു നോക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ സാഹിത്യമോ, മുഖചിത്രമോ ഡോ.ഐസക്ക് എത്രപ്രവശ്യം വെള്ളം കുടിച്ചെന്നോ, ഏത് ജുബ്ബ ഇട്ടെന്നോ ഒന്നുമല്ല. മാധ്യമങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
റിപ്പോര്‍ട്ടിംഗ് പൈങ്കിളി ആക്കരുത്.
Post Your Comments