പാറ്റ്ന: പൗരത്വ ഭേദഗതി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പാറ്റനയ്ക്കടുത്ത് മധേപുരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ അഭിസംബോധന ചെയ്യാന്‍ പോകവെയാണ് കനയ്യയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കല്ലേറുകൊണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.
ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഒരു സംഘമാളുകള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ല് തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറില്‍ വച്ചായിരുന്നു ആദ്യത്തെ ആക്രമണം. അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്.
അതേസമയം, അടൂരിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാഹനം ആക്രമിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേഷിന്‍റെ കാര്‍ ആണ് തകര്‍ത്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. അടൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ALSO READ: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാഹനം ആക്രമിച്ചു; നാലു പേർ പിടിയിൽ
അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.
Post Your Comments