Latest NewsNewsIndia

വിമാനത്തിനുള്ളിൽ ചൈനീസ് പൗരൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശേഷം ഛര്‍ദ്ദിച്ചു : കൊറോണയെന്നു സംശയം, ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ന്യൂ ഡൽഹി : വിമാനത്തിനുള്ളിൽ ചൈനീസ് പൗരൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ശേഷം രണ്ടു തവണ ഛര്‍ദ്ദിച്ചു. ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. കൊറോണ വൈറസ് ബാധയെന്ന് സംശയിച്ച് ജീവനക്കാർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ഇയാളെ പൂനെയിലെ നായിഡു ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്ത സാമ്പിളുകൾ പരിശോധനക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര ഹങ്കാരെ പറഞ്ഞു.

Also read : കൊറോണ വൈറസ് : ഫെബ്രുവരി ഏഴ് മുതല്‍ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

ചൈനീസ് പൗരന്‍ വിമാനത്തില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച പൂനെയിലെ ലോഹഗാഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിം​ഗ് വിമാനം അണുവിമുക്തമാക്കിയ ശേഷമാണ് ദില്ലിയിലേക്ക് തിരിച്ചുപോയതെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button