വാഷിംഗ്ടണ്‍: മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീം സമൂഹത്തിനെതിരെ ചൈന നടത്തികൊണ്ടിരിക്കുന്ന ക്രൂരപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. . ഏഷ്യന്‍ മേഖലയുടെ ചുമതലവഹിക്കുന്ന അമേരിക്കയുടെ സെക്രട്ടറിയായ ആലീസ് ജി വെല്‍സാണ് ചൈനയുടെ മുസ്ലീംവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്.
മറ്റെല്ലാ കാര്യങ്ങളിലും ലോകരാഷ്ട്രങ്ങളെ വിമര്‍ശിക്കുന്ന ചൈന സ്വന്തം നാട്ടിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീംങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചി രിക്കുന്നതായി ആലിസ് വെല്‍സ് സൂചിപ്പിച്ചു. മാത്രമല്ല കാസാഖ് , ഉയിഗര്‍, കിര്‍ഗ് എന്നീ സമൂഹത്തേയും ചൈന പുറത്താക്കിയതിനെതിരെ ശബ്ദമുയര്‍ത്തിയതിനെ അമേരിക്ക അഭിനന്ദിച്ചു.
സിന്‍സിയാംഗ് മേഖലയിലെ മുസ്ലീങ്ങളില്‍ ഏതാണ്ട് 10 ലക്ഷം പേരെ ചൈന തടവിലാ ക്കിയതായ റിപ്പോര്‍ട്ടും ആലീസ് പുറത്തുവിട്ടു.
Post Your Comments