KeralaLatest NewsNews

രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആതു തന്നെയാണു നമ്മുടെ വലിയ ആയുധം : ചന്ദ്രശേഖര്‍ ആസാദ്

കോഴിക്കോട് : രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആ ഭരണഘടന തന്നെയാണു നമ്മുടെ വലിയ ആയുധമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടന ആയുധമാക്കി പോരാടുന്ന ജനതയെ വെടിയുണ്ടകള്‍ കൊണ്ടും ജയിലുകള്‍ കൊണ്ടും നിശബ്ദരാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിള്‍സ് സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമഭേദഗതിക്കെതിരെ സമുദ്രത്തേക്കാള്‍ വലിയ അലകളുയര്‍ത്തുന്ന സമരം വരും ദിവസങ്ങളില്‍ നടക്കും. അതിനായി രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഭരണഘടനയും മതനിരപേക്ഷതയും തകര്‍ത്തു ഗൂഢലക്ഷ്യത്തോടെ ഭരണം നടത്തുന്നവരില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുക തന്നെ ചെയ്യും. അതിനു ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. അതില്ലാതെ വന്നതാണ് ഇവര്‍ ഭരണത്തിലെത്താന്‍ കാരണമായതെന്നും ആസാദ് പറഞ്ഞു. ജനങ്ങളുടെ ശക്തി വിജയിക്കും, ഭരണഘടന വിജയിക്കും എന്നതാണു നമ്മുടെ മുദ്രാവാക്യം. പൗരത്വ നിയമഭേദഗതി ഒരു കണക്കിനു വലിയ ഉപകാരമായി. രാജ്യത്തെ മതനിരപേക്ഷത ശക്തിപ്പെടാനും ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും പൊള്ളത്തരം തിരിച്ചറിയാനും അതു സഹായിച്ചു ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button