KeralaLatest NewsNews

30 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റിന് ഇനി 40, കാരുണ്യ ലോട്ടറിക്ക് വില കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ലോട്ടറി ടിക്കറ്റുകളുടെ വിലയില്‍ മാറ്റം വരുത്തി ഉത്തരവിറക്കി. ആറ് ലോട്ടറികളാണ് കേരള സര്‍ക്കാരിന് കീഴിലുള്ളത്. ഇതിന്റെ നിരക്കുകളാണ് കൂട്ടിയത്. അതേസമയം ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചു.

ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏര്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൗണ്‍സില്‍ ഇത് അംഗീകരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button