Latest NewsNewsInternational

മഞ്ഞിടിച്ചിൽ, തുർക്കിയിൽ 39 മരണം

അ​ങ്കാ​റ: കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ല്‍ ഉണ്ടായ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ 39 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റിട്ടുമുണ്ട്. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ക്കു​ക​യും ഏ​താ​നും പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി‌​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടത്തുന്നതിനിടെ ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ഞ്ഞി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി. ഇ​താ​ണ് മ​ര​ണ​സം​ഖ്യ കൂ​ടാ​നി​ട​യാ​യ​ത്.

ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​മു​ള്‍​പ്പെ​ടെ 34 പേ​ര്‍ മ​രി​ച്ചിരുന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​സം​ഘ​ത്തി​ലെ 26 പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മുന്നൂറോളം രക്ഷാപ്രവര്‍ത്തകരാണ് അപകടസ്ഥലത്ത് രക്ഷാ ദൗത്യത്തിലേർപ്പിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button