ന്യൂഡല്‍ഹി : ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന പാക് നടപടിയെ അപലപിച്ച് അമേരിക്കന്‍ സെക്രട്ടറി മൈക്ക് പോംപിയോ. അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സഖ്യം ആരംഭിക്കുന്നതിനിടെയാണ് പോംപിയോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.27 രാജ്യങ്ങളാണ് സഖ്യത്തില്‍ പങ്ക് ചേര്‍ന്നിട്ടുള്ളത്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് അമേരിക്കന്‍ സെക്രട്ടറിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
ഇറാഖിലെ യസീദികളെയും, പാകിസ്താനിലെ ഹിന്ദുക്കളെയും, നൈജീരിയയിലെ ക്രിസ്ത്യാനികളെയും ലക്ഷ്യം വെയ്ച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു. – മൈക്ക് പോംപിയോ പറഞ്ഞു.ആഗോളതലത്തില്‍ മത സ്വാതന്ത്യം സംരക്ഷിക്കാന്‍ സമാന ചിന്താഗതിക്കാരുടെ ഒരു സഖ്യം ആരംഭിച്ചതായും പോംപിയോ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും മതം മാറ്റുന്നതും പാകിസ്താനില്‍ പതിവാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വുഹാനില്‍ നിന്നെത്തിച്ച 645 പേര്‍ക്കും കൊറോണയില്ല, സ്ഥിരീകരിച്ച് കേന്ദ്രം
ഇതിന് പുറമേ അമേരിക്കയോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെച്ചു പുലര്‍ത്തുന്ന ശത്രുതയെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഖ്യത്തില്‍ പങ്കുചേര്‍ന്ന ആസ്‌ട്രേലിയ, ബ്രസീല്‍, ലണ്ടന്‍, ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് നന്ദി. ഓരോ പൗരന്റെയും മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള അവകാശം നമ്മളില്‍ നിക്ഷിപ്തമാണെന്നും പോംപിയോ പറഞ്ഞു.
Post Your Comments