ന്യൂഡല്‍ഹി: ഭീകരതയെ സഹായിക്കുന്ന തങ്ങളുടെ രാജ്യത്തിനെതിരേ നടപടി ആവശ്യപ്പെട്ട് പാകിസ്‌താനിലെ ന്യൂനപക്ഷങ്ങള്‍ ഐക്യരാഷ്‌്രടസഭാ മനുഷ്യാവകാശ സമിതി ഓഫീസിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.ഭീകരവാദി ഗ്രൂപ്പുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ പാക് സര്‍ക്കാര്‍ രാജ്യത്തിനകത്തും പുറത്തും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു കുടപിടിക്കുകയാണ്. പാകിസ്‌താന്റെ അനിയന്ത്രിതമായ സാമ്പത്തികഘടന രാജ്യത്ത് തോന്നിയപോലെ പണം കൈമാറാന്‍ വഴിയൊരുക്കുന്നു.
ഇത് ഭീകരതയെ പോഷിപ്പിക്കുകയാണ്. പാകിസ്‌താനിലെ ഭീകരര്‍ക്ക് രാജ്യത്ത് സംഘടിക്കാനും ആസൂത്രണം ചെയ്യാനും ഫണ്ട് ശേഖരിക്കാനും എളുപ്പത്തില്‍ കഴിയുന്നതു ഭരണത്തിന്റെയും പ്രശ്‌നപരിഹാരത്തിനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയുടെയും അഭാവം കാരണമാണെന്നും ന്യൂനപക്ഷങ്ങള്‍ ജനീവയില്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ പോസ്‌റ്റര്‍ ഉയര്‍ത്തിയായിരുന്നു അവരുടെ പ്രതിഷേധം.പാകിസ്‌താന്‍ ലോകസുരക്ഷയ്‌ക്കു ഭീഷണിയാണെന്നും അതുകൊണ്ട് യു.എന്‍.എച്ച്.ആര്‍.സിയുടെ 43-ാം സമ്മേളനത്തിനു മുമ്പ് പ്രതിഷേധിക്കുകയാണെന്നും അവര്‍ പറഞ്ഞു .
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണകാരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
9/11 ഭീകരാക്രമണം മുതല്‍ പാകിസ്‌താന്‍ രാജ്യാന്തര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ്. അഫ്‌ഗാനിസ്‌ഥാന്റെ അതിര്‍ത്തിയിലുള്ള വടക്കന്‍ വസീറിസ്‌ഥാന്‍ പ്രദേശം അല്‍-ക്വയ്‌ദ, താലിബാന്‍ അടക്കമുള്ള ഭീകരശൃംഖലകളുമായി ബന്ധമുള്ള പ്രാദേശിക രാജ്യാന്തര ഭീകരവാദികളുടെ കേന്ദ്രമായിരുന്നെന്നും അവര്‍ ആരോപിച്ചു. യു.എന്‍. പാകിസ്‌താനെ ശാസിക്കണം. ഭീകരവാഴ്‌ച തടയാനും മേഖലയില്‍ നിയമവാഴ്‌ച പുനഃസ്‌ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Post Your Comments