Life Style

പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിയ്ക്കും

അടുക്കളയില്‍ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷര്‍കുക്കര്‍. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകാന്‍ എളുപ്പവുമാണ്. കുക്കര്‍ ഉപയോഗിക്കുമ്‌ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ;

കുക്കറിന്റെ സേഫ്റ്റി വാല്‍വ് അതാതു സമയത്തു തന്നെ മാറാന്‍ ശ്രദ്ധിക്കണം. അതേ കമ്പനിയുടെ തന്നെ നോക്കി വാങ്ങിക്കുകയും വേണം. ഒരു കുക്കറിന്റ വാല്‍വ് മറ്റൊരു കുക്കറിന് പാകമായെന്നു വരില്ല. മാത്രമല്ലാ, ഇവ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഓരോ ദിവസവും ഉപയോഗം കഴിയുമ്പോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം.
പ്രഷര്‍ കുക്കറില്‍ ഒരിക്കലും മുഴുവനായും ആഹാരം വയ്ക്കരുത്. പകുതി മാത്രമെ വയ്ക്കാവൂ. വല്ലാതെ കുത്തിനിറച്ച് ഭക്ഷണം പാകം ചെയ്താല്‍ കുക്കര്‍ കേടാവുകയും ചെയ്യും.

ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പെട്ടെന്ന് കുക്കര്‍ തുറക്കേണ്ടി വന്നാല്‍ പച്ചവെള്ളത്തില്‍ ഇറക്കി വച്ചിട്ടു തുറക്കുക. അല്ലെങ്കില്‍ പച്ചവെള്ളം കുക്കറിന് മുകളിലേക്ക് തുറന്നൊഴിക്കുക.

പയര്‍ പരിപ്പ് എന്നിവ വേവിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം വയ്ക്കുക. എല്ലാ ദിവസവും ഉപയോഗിച്ച ശേഷം പ്രഷര്‍കുക്കര്‍ വൃത്തിയാക്കി വയ്ക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button