മുംബൈ : തുടർച്ചയായ നാലാം ദിനവും ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 163 പോയിന്റ് നേട്ടത്തിൽ 41,306ലും നിഫ്റ്റി 49 നേട്ടത്തില്‍ 12,138 പോയന്റിലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1387 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1092 ഓഹരികള്‍ നഷ്ടത്തിലായി.
ഇന്റസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഗെയില്‍, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, സിപ്ല, ഇന്‍ഫോസിസ്, ഐടിസി, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആര്‍ബിഐ നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നത് ഓഹരി സൂചികയെ പ്രതികൂലമായി ബാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ആഗോള വിപണികളില്‍ നിന്നുള്ള പ്രതികരണങ്ങളും സൂചികകള്‍ക്ക് അനുകൂലമായി. നാലുദിവസം കൊണ്ട് നേട്ടം 1,500 പോയന്റിലേറെയാണ് നേട്ടം.
Post Your Comments