Latest NewsNewsIndia

കാശ്മീരിന്റെ മരുമകന് ഉത്കണ്ഠ ഉണ്ടാകും; ശശി തരൂരിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശ്മീരിന്റെ മരുമകനായതിനാല്‍ തരൂരിന് ഉത്കണ്ഠയുണ്ടാകുമെന്നായിരുന്നു മോദി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് ശശിതരൂര്‍ രംഗത്തെത്തിയിരുന്നു. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതികളുടെ പേരുകള്‍ മാറ്റി സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നൊക്കെ ആക്കി മാറ്റണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

Read also: പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച്‌ രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നില്‍ക്കുകയാണ് ചിലരെന്ന് പ്രധാനമന്ത്രി

അതേസമയം ലോക്‌സഭയില്‍ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെയും മോദി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button