ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുളള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയതായാണ് അദ്ദേഹം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ എന്ന് മോദി ചോദിച്ചു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ഇങ്ങനെ ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?, പൗരത്വ നിയമ ഭേദഗതിയോടുളള എതിര്‍പ്പിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വഴികള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: പാക് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍: പക്ഷെ പാക്കിസ്ഥാൻ ആവശ്യപ്പെടണം: കേന്ദ്രം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. ചര്‍ച്ച ചെയ്യാതെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്ന കോണ്‍ഗ്രസ് ആരോപണം തെറ്റാണ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നത് രാജ്യം മുഴുവന്‍ കണ്ടതാണ്. എംപിമാര്‍ ഈ തീരുമാനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു.
Post Your Comments